27.1 C
Kollam
Saturday 5th September, 2026 | 11:16:40 PM
Home News Local അധ്യാപകരെ ആദരിച്ച് നാട്

അധ്യാപകരെ ആദരിച്ച് നാട്

കുന്നത്തൂർ:ഐവർകാല നടുവിൽ കരുവാമല ഹൈസ്കൂളിലെ അധ്യാപകദിനാചരണവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, ക്യാഷ് അവാർഡ് വിതരണവും കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ നിർവഹിച്ചു.പിടിഎ പ്രസിഡന്റ് പി.അനിൽകുമാർ അധ്യക്ഷത വഹിച്ചുഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ പുഷ്പകുമാർ,റ്റി.എ സുരേഷ് കുമാർ,രതീഷ്,മാനേജ്മെന്റ് അംഗങ്ങളായ കെ.പി ജലാലുദ്ദീൻ,പി.നൂറുദ്ദീൻകുട്ടി,കാനറാ ബാങ്ക് മാനേജർ ദീപക്ക് എന്നിവർ സംസാരിച്ചു.

ഐവർകാല പ്രദേശത്തെ അധ്യാപകരായിരുന്ന രാജശേഖരൻ,മധു,ജയകുമാർ, സുന്ദരേശൻ,ഗീത,സരസ്വതി അമ്മ,ഓമന.കെ,സരസ്വതി അമ്മ, വേലപ്പൻ നായർ,സുധാകരൻ,ഷീലാ കുമാരി,ശശികല,ചന്ദ്രികാ ഭായി,ഷീല, ഗീത,തങ്കമണി, രാധാമണി,മോഹനൻ, മധുസൂദനൻ പിള്ള, ജോൺസൺ, ശ്രീദേവി,എം കെ, രാമചന്ദ്രൻ പിള്ള, സുനിത അമ്മ,പ്രീത,ഉഷാദേവി,അഞ്ജന, ദേവരാജൻ,സുരേഷ് കുമാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.പ്രഥമ അധ്യാപകൻ ജയരാജ് സ്വാഗതവും
സെക്രട്ടറി ലക്ഷ്മി നന്ദി പറഞ്ഞു.ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം നടത്തി.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുജാകുമാരി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ഡോ.ബിജു പി.ആർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഡോ.ഗോപകുമാർ, രതീഷ് വി.ആർ, പി.ചന്ദ്രഹാസൻ,ജുമൈല ബീഗം,വീണ റാണി പി.എൽ, റൂബി സുധീർ എന്നീ അധ്യാപകരെ ആദരിച്ചു. ശാസ്താംകോട്ട ബിഎംഇസി യിലെ പ്രൊഫസർ ആൻഡ് ഡീൻ ഡോ.വിഷ്ണു വിജയൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ,ബാലവേദി പ്രസിഡന്റ് ഹിബ ഫാത്തിമ,ലൈബ്രേറിയൻ ഷീല കുമാരി എന്നിവർ സംസാരിച്ചു.യോഗത്തിൽ സെക്രട്ടറി സൈറസ് പോൾ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശ്രീ.അബ്ദുൾ റഷീദ് നന്ദിയും സംസാരിച്ചു.കോൺഗ്രസ്
ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കിഴക്ക് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി.വാർഡിലെ എല്ലാ അധ്യാപകരേയും പൊന്നാട അണിയിച്ച് ആദരിച്ചു.ഡിസിസി ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായ തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് രാകേഷ് കൃഷ്ണമംഗലം അധ്യക്ഷത വഹിച്ചു.ആർ.അരവിന്ദാക്ഷൻ പിള്ള,എം.വൈ നിസാർ,നാസർ ഷാ,എം.എസ് വിനോദ്, സലിം, ഗീവർഗ്ഗിസ്,മായ.കെ,രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകദിനാചരണം ജില്ലാ പ്രസിഡന്റ്‌ വാരിയത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ ജി ജയചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രൊഫ.ചന്ദ്രശേഖരൻ പിള്ള,കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ്,ജില്ലാ സെക്രട്ടറി എൻ.സോമൻപിള്ള,സംസ്ഥാന സമിതി അംഗങ്ങളായ അർത്തിയിൽ അൻസാരി,ശൂരനാട് വാസു,ഡി.ബാബുരാജൻ,ജോൺ മത്തായി,നേതാക്കളായ എം.ഐ നാസർഷാ,സന്തോഷ്‌ കുമാർ,വനിതാ ഫോറം പ്രസിഡന്റ്‌ അസൂറ അർത്തിയിൽ,ജില്ലാ ഭാരവാഹികളായ എം.അബ്ദുൽ സമദ്, ആയിക്കുന്നം സുരേഷ്,എം.ജോർജ്,രാധാകൃഷ്ണപിള്ള,മാത്യു വട്ടവിള,ടി.എ സുരേഷ് കുമാർ,രാജീവ്‌ കുമാർ,വി.പ്രകാശ്,എൽ.മറിയാമ്മ,എസ്. എസ് ഗീതാബായ്. തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അധ്യാപകരെ പൊന്നാട ചാർത്തി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here