30.1 C
Kollam
Wednesday 30th September, 2026 | 04:56:41 PM
Home News Breaking News ബസിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന് പരിക്ക്

ബസിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന് പരിക്ക്

കൊച്ചി.ബസിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന് പരിക്ക്. എറണാകുളം വില്ലിങ്ഡൻ ഐലൻഡിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ആലുവ–തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ‘അൻസായ്’ ബസിൻ്റെ തുറന്നുകിടന്ന ഡോറിലൂടെ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയുടെ വലത് തോളെല്ലിന് പൊട്ടലേറ്റു.

റോഡിൽ വീണ വിദ്യാർഥിക്ക് ആവശ്യമായ വൈദ്യസഹായം നൽകാതെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതായും പരാതിയുണ്ട്. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.