29.7 C
Kollam
Wednesday 2nd September, 2026 | 01:11:03 PM
Home News Breaking News ചേവായൂർ മഠത്തിൽമുക്കിൽ കാറിന് തീ പിടിച്ചു യാത്രക്കാരൻ വെന്തുമരിച്ചു

ചേവായൂർ മഠത്തിൽമുക്കിൽ കാറിന് തീ പിടിച്ചു യാത്രക്കാരൻ വെന്തുമരിച്ചു

കോഴിക്കോട്. ചേവായൂർ മഠത്തിൽമുക്കിൽ കാറിന് തീ പിടിച്ചു യാത്രക്കാരൻ വെന്തുമരിച്ചു. ചേവായൂർ സ്വദേശി സി പി സുധാകരനാണ് മരിച്ചത്. കാറിന് സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ കന്നാസും കണ്ടെത്തി.

ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവം.വീട്ടിൽ നിന്ന് വടകരയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുധാകരൻ ഇറങ്ങിയത്. വീട്ടിൽ നിന്ന് ഏകദേശം നാനൂറ് മീറ്റർ പിന്നിട്ടപ്പോഴേക്കും കാറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിൽ തീ പടരുന്നതും
തുടർന്ന് തീ ആളിപ്പടരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

കാറിന് സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ കന്നാസ് പോലീസ് കണ്ടെത്തി.കാർ വേഗത്തിൽ വന്ന് ഇടിച്ചതിന്റെ
പരിക്കുകളോ അപകടത്തിന്റെ മറ്റ് സൂചനകളോ വാഹനത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്

സംഭവത്തിൽ ആത്മഹത്യാ സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നു എന്നാണ് പോലീസ് വിശദീകരണം.വാഹനങ്ങൾ വിൽപ്പന നടത്തുന്നയാളാണ് മരിച്ച സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here