25.5 C
Kollam
Saturday 17th October, 2026 | 10:51:11 PM
Home News Kerala ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്നും കാൽതെന്നി പുഴയിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു

ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്നും കാൽതെന്നി പുഴയിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു

കണ്ണൂർ. അഴീക്കൽ ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്നും കാൽതെന്നി പുഴയിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു. തമിഴ്‌നാട് രാമേശ്വരം സ്വദേശി പാണ്ഡ്യൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് അപകടം. ജോലി ചെയ്യുന്ന ബോട്ടിൽ നിന്നും പ്ലാറ്റ് ഫോമിലേക്ക് നടന്നു കയറുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു.

അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും നടത്തിയ തിരച്ചലിൽ അര മണിക്കൂറിനു ശേഷമാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്താനായത്. മത്സ്യ ബന്ധനം കഴിഞ്ഞ് തിങ്കളാഴ്‌ച ഹാർബറിലെത്തി വാർഫിനോട് ചേർന്ന് ബോട്ട് നിർത്തിയിട്ടതായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി