30.2 C
Kollam
Wednesday 2nd September, 2026 | 01:30:19 PM
Home News Breaking News സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നു വരണമെന്നാണ് സർക്കാർ നിലപാട് , മുഖ്യമന്ത്രി

സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നു വരണമെന്നാണ് സർക്കാർ നിലപാട് , മുഖ്യമന്ത്രി

v d satheesan reply on events during rain disaster

തിരുവനന്തപുരം.കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ആ നിലപാട്. സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നു വരണമെന്നാണ് സർക്കാർ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു

സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും, ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ പുരോഗമന കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള കാന്തപുരത്തിന്റെ വാദം ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമായ കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രവാചകന്റെ ആദ്യ പത്നി വ്യാപാരിയായിരുന്നു. മറ്റൊരു പത്നി യുദ്ധരംഗത്ത് പങ്കെടുത്തിട്ടുണ്ട്. അങ്ങനെയുള്ള ചരിത്ര പശ്ചാത്തലത്തെ മറച്ചുവെച്ച് സ്ത്രീകൾ വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടവരാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകൾക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു സമൂഹത്തിൽ അവരെ പൊതുവേദികളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഒരു തരത്തിലും സ്വീകാര്യമല്ലാത്ത നിലപാടാണ് കാന്തപുരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here