24.7 C
Kollam
Saturday 18th July, 2026 | 07:45:26 AM
Home News Breaking News ലിജുവിന് അത്ര വീര്യമില്ല, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിച്ച്‌ എക്സൈസ് മന്ത്രി

ലിജുവിന് അത്ര വീര്യമില്ല, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിച്ച്‌ എക്സൈസ് മന്ത്രി

തിരുവനന്തപുരം.വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിച്ച്‌ എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് നയം അതേപടി നടപ്പാക്കേണ്ടതില്ല. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്തണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനും എക്സൈസ് മന്ത്രി തീരുമാനിച്ചു

( വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം കൂട്ടും.ഇതിനെതിരെയാണ് എക്സൈസ് മന്ത്രി എം ലിജു രംഗത്തെത്തിയത്. കൂടിയാലോചനകൾ ഇല്ലാതെയാണ് പ്രഖ്യാപനം എന്ന് മന്ത്രി പറയാതെ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വിശദ ചർച്ച നടത്തണം.സമൂഹത്തിൽ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെ കേൾക്കണം. വീര്യം കുറഞ്ഞ മദ്യം വരുമ്പോൾ യുവതലമുറ കൂടുതലായി മദ്യം ഉപയോഗിക്കാൻ സാധ്യതയുണ്ടോ എന്ന തടക്കം പഠിക്കണം. അതിനുശേഷം മാത്രമേ നടപ്പാക്കാൻ പാടുള്ളൂ എന്നാണ് മന്ത്രിയുടെ നിലപാട്.എൽഡിഎഫ് ആണ് ഇത്തരത്തിൽ വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാൻ തീരുമാനിച്ചത്. ആ നയം അതേപടി യുഡിഎഫ് പിന്തുടരേണ്ടതില്ല. ബജറ്റിൽ പ്രഖ്യാപിച്ചു എന്ന് പറയുമ്പോഴും നടപ്പാക്കാൻ ഒരുപാട് കടമ്പകൾ ഉള്ളതിനാൽ ചർച്ചകൾ സാധ്യമാകും എന്നാണ് പ്രതീക്ഷ.

ഇതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ലിജു മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മന്ത്രിസഭാ യോഗത്തിലും ചർച്ച ഉണ്ടാകും. നിലവിലെ പ്രഖ്യാപനം മദ്യ വിപണനവും ഉപയോഗവും കൂട്ടും എന്നുള്ളതും കോൺഗ്രസിന്റെ നയത്തിന് വിരുദ്ധമാണ്.
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണെന്നും
ഇതിനു പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പ്പര്യം ഉണ്ട്. ഇത് അഴിമതി ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്