തിരുവനന്തപുരം. ബാർ ഉടമകൾ തന്നോട് പരാതി പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥർ കേസ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു എന്നാണ് പരാതിയെന്ന് എക്സൈസ് മന്ത്രി എം ലിജു. മേൽ തട്ടിലുള്ളവരും താഴെത്തട്ടിൽ ഉള്ളവരും മദ്യം ആവശ്യപ്പെടുന്നു. അനധികൃതമായ ഒരു സമ്മാനങ്ങളും നമുക്കാവശ്യമില്ല. നിയമപരമായ കാര്യങ്ങൾ നടത്തിക്കൊണ്ടു പോവുക എന്നതാണ് ആവശ്യം
ഇത്ര കേസ് അങ്ങ് എത്തിച്ചേക്ക് എന്ന് പറയുന്ന ഇടപാട് ഈ സർക്കാരിൻറെ കാലത്ത് നടക്കില്ല. ബട്ടൻ ക്യാമറ വെച്ച് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തോളാൻ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ എക്സൈസ് വകുപ്പ് തന്നെ ക്യാമറയും നൽകാം
എക് സൈസിന് ആകെയുള്ള പദ്ധതി വിഹിതം 28 കോടിമെന്നും ലഹരിമുക്ത പരിപാടിക്കായി ഇത്തവണ അഞ്ച് കോടി അധികം കിട്ടിയെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് കാര്യമില്ല
മറ്റ് വകുപ്പുകൾക്ക് പ്രചാരണത്തിന് ലഭിക്കുന്ന ഫണ്ട് പോലും എക്സൈസിന് ഇല്ല. പതിനാല് ലഹരി മുക്ത കേന്ദ്രങ്ങളിലും മനശാസ്‌ത്ര വിദഗ്ധരില്ല




























