തിരുവനന്തപുരം.ലോൺ ആപ്പ് വഴി കോടികൾ തട്ടിയ ഉത്തരേന്ത്യൻ സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. ഗുജറാത്ത് സ്വദേശി കബീൽ ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. കേസിൽ ഇതുവരെ 18 പേര് അറസ്റ്റിലായി. സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ ആകാശ് ദീപി ചൗധരിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്.
പ്രതികൾ താമസിച്ചിരുന്ന വീടുകളിൽ പോലീസ് പരിശോധന നടത്തും. നിലവിൽ തെളിവായി കൂടുതൽ ഹാർഡ് ഡിസ്ക്കുകൾ പോലീസ് പിടിച്ചെടുത്തിട്ട് ഉണ്ട്.ഓൺലൈൻ ലോൺ തട്ടിപ്പ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് SHRIDHAR CONVOTECH എന്ന സ്ഥാപനത്തിന്റെ മറവിലാണ്.ഗുജറാത്ത് ആസ്ഥാനമായുള്ളതാണ് ഈ സ്ഥാപനം കൺസൾട്ടൻസി സർവീസസ്, സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്, ഹാർഡ്വെയർ മാന്യുഫാക്ചറിങ് എന്നിവ മറയാക്കിയാണ് ലോൺ തട്ടിപ്പ് നടത്തി വന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.തൂഫാൻ ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത് .
കോൾ സെന്റർ മാതൃകയിൽ രാത്രി മാത്രമായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം . ഉത്തർപ്രദേശ് സ്വദേശികളാണ് പിടിയിലായവരിൽ കൂടുതലും . ഗുജറാത്ത് സ്വദേശി ആകാശദീപ് ചൗധരിയുടെ പേരിൽ പോങ്ങുംമൂട്ടിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനത്തിരാണ് ഇവർ . ആകാശദീപിന് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് . വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച ശേഷം പലരെയും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത് . നേരത്തെ ഉള്ളൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഒന്നരമാസം മുൻപാണ് പോങ്ങുട്ടിലേക്ക് മാറ്റിയത്. കമ്പനിയുടെ ശാഖ കൂടുതൽ സ്ഥലങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ് .






























