26.6 C
Kollam
Saturday 13th June, 2026 | 04:58:34 AM
Home News Breaking News ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ ചെന്ന് പിടികൂടി നമ്മുടെ പൊലീസ്, നാട് കയ്യടിക്കുന്നു

ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ ചെന്ന് പിടികൂടി നമ്മുടെ പൊലീസ്, നാട് കയ്യടിക്കുന്നു

Advertisement

കണ്ണൂര്‍. അഞ്ചരക്കണ്ടിയിൽ മരിച്ച BDS വിദ്യാർത്ഥി നിധിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ ചെന്ന് പൊലീസ് പിടികൂടിയതോടെ നാട് പൊലീസിന്‍റെ നടപടിയില്‍ കയ്യടിക്കുകയാണ്. എറിഞ്ഞവരെ തേടാതെ കല്ലിനെ പിടികൂടുന്ന പൊലീസ് നടപടിയില്‍നിന്നുമാറി എറിഞ്ഞവരെ പിടികൂടുമ്പോള്‍ ആശ്വസിക്കുന്നത് നാടാണ്. ഇല്ലായ്മയില്‍ വലയുന്ന പാവങ്ങളുടെ മാനത്തിന് വിലപറഞ്ഞ് നടത്തുന്ന ഈ ബിസിനസിന് പൂട്ടിടേണ്ട കാലം അതിക്രമിച്ചതാണ്. ഒരുപാടു പേര്‍ ഈ കെണിയില്‍ ജീവനൊടുക്കിയിട്ടുണ്ട്. ജീവനൊടുക്കിയവരുടെ പട്ടട അണയും മുമ്പ് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കഥപോസുമുണ്ട്. നിയമ പരമെന്ന് തോന്നും വിധം നൂറുശതമാനം നിയമ വിരുദ്ധമായാണ് ഇത്തരം കാമാമറയത്തെ കൊലയാളികള്‍ പണം പിരിക്കുന്നത്. ഇൻസ്റ്റാപേ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേരാണ് പിടിയിലായത്.

കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് ലോൺ ആപ്പിന്റെ പിന്നിലെ കരങ്ങളെ കണ്ടെത്തി വിലങ്ങണിയിച്ചത്. ലഭ്യമായ വിവരങ്ങൾ ശേഖരിച്ചു പൊലീസ് സംഘം എത്തിയത് നോയിഡയിൽ. ഊർജിതമായ തിരച്ചിലിനൊടുവിൽ മൂന്ന് പേർ പിടിയിൽ.
ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശികളായ ഋഷികേഷ് തിവാരി, സ്വദേശിയായ പ്രശാന്ത് ഖേവൽ, ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് എന്നിവർ. 14000 രൂപ ലോൺ എടുത്ത നിധിനെയും മാതാപിതാക്കളെയും അധ്യാപികയേയും സംഘം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വായ്പ എടുത്ത പണം തിരിച്ചടച്ചാലും നിരന്തരം ഭീഷണിപ്പെടുത്തലും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കലുമാണ് സംഘത്തിന്റെ രീതി. പ്രതികളെ കണ്ണൂരിലെത്തിച്ചു കോടതിയിൽ ഹാജറാക്കി.

അതിനിടെ നിധിൻ മരിക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പുള്ള സിസിടിവി ദൃശ്യം പുറത്ത് വന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക പരാതി നൽകിയതിനെ തുടർന്ന് പ്രിൻസിപ്പൽ നിധിനെ ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടുന്ന് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ

അതേസമയം പ്രതികളായ അധ്യാപകരെ പിടികൂടാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്

Advertisement