Home News Breaking News യുദ്ധത്തിന് അന്ത്യം കുറിക്കുമോ ?, ഇറാൻ-അമേരിക്ക കൂടിക്കാഴ്ച തിങ്കളാഴ്ച പാകിസ്താനിൽ

യുദ്ധത്തിന് അന്ത്യം കുറിക്കുമോ ?, ഇറാൻ-അമേരിക്ക കൂടിക്കാഴ്ച തിങ്കളാഴ്ച പാകിസ്താനിൽ

Advertisement

ഇസ്ളാമബാദ്.യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ഇറാൻ-അമേരിക്ക കൂടിക്കാഴ്ച തിങ്കളാഴ്ച പാകിസ്താനിൽ നടക്കും. ഹോർമുസ് കടലിടുക്ക് തുറന്നെങ്കിലും ഗതാഗതം പഴയ രീതിയിൽ പുനരാരംഭിച്ചില്ല. റഷ്യൻ എണ്ണവാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ അനുമതി അമേരിക്ക ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു

യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്കുള്ള യാത്ര ആദ്യം പ്രതിഫലിച്ചത് എണ്ണവിലയിലാണ്. 115 മുതൽ 120 ഡോളർ വരെ നിന്നിരുന്ന വില 90 ഡോളറിലേക്ക് കൂപ്പുകുത്തി. എങ്കിലും യുദ്ധം തുടങ്ങും മുൻപുണ്ടായിരുന്ന 60 ഡോളറിലേക്ക് വില താഴാൻ ഇനിയും ദൂരമേറെ സഞ്ചരിക്കണം. എണ്ണവില കുറയുന്നതും ലഭ്യത കൂടുന്നതും ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ വലിയ ചലനം ഉണ്ടാക്കും. റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ അനുമതി അമേരിക്ക ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു. ഇതോടെ ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ യഥേഷ്ടം എത്തും.

കരാർ ഒപ്പിടാൻ അമേരിക്കയും ഇറാനും തിങ്കളാഴ്ച ഇസ്ലാമാബാദിൽ കൂടിക്കാണും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്നോ നാളെയോ കൂടിക്കാഴ്ച ഉണ്ടാകും എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിഗമനം. ഇറാനും അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിലേറെയും കൂടിക്കാഴ്ചയ്ക്കു മുൻപു തന്നെ പരിഹരിച്ചു എന്നാണ് ഇരുരാഷ്ട്രങ്ങളിൽ നിന്നുമുള്ള പ്രതികരണം കാണിക്കുന്നത്. പാകിസ്താന്‍റെ മധ്യസ്ഥതയിലാണ് ചർച്ചകൾ തുടരുന്നത്.

ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നെങ്കിലും പഴയരീതിയിൽ കപ്പലുകൾ ഓടിത്തുടങ്ങിയിട്ടില്ല. ഏതാനും കപ്പലുകൾ മാത്രമാണ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് എന്നാണ് ട്രാക്കിങ് സൈറ്റുകളിൽ നിന്നുള്ള വിവരം കാണിക്കുന്നത്. ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക ഉപരോധം തുടരുകയാണ്. ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ഹോർമുസ് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. അന്തിമകരാർ ഒപ്പിട്ട ശേഷം മാത്രമേ ഹോർമുസ് തുറക്കൂ എന്ന നിലപാടിലാണ് അമേരിക്ക. ഏപ്രിൽ 22ന് മുൻപ് അന്തിമ കരാർ ഒപ്പിട്ടില്ലെങ്കിൽ വെടിനിർത്തൽ അവസാനിക്കും എന്നാണ് ട്രംപിന്‍റെ പുതിയ ഭീഷണി. വെടിനിർത്തൽ ദീർഘിപ്പിക്കില്ലെന്നും വീണ്ടും യുദ്ധത്തിലേക്കു പോകുമെന്നുമാണ് ആ സൂചന.

സമാധാന പ്രതീക്ഷയിൽ എണ്ണവിലയിൽ ആശ്വാസം. 115 ഡോളറിൽ നിന്ന് 90 ഡോളറിലേക്ക് കൂപ്പുകുത്തി. ഒരു മാസം കൂടി റഷ്യൻ എണ്ണ വാങ്ങാൻ അനുമതി. പാകിസ്താനിൽ വച്ച് കരാർ ഒപ്പിട്ടേക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here