25.5 C
Kollam
Wednesday 22nd July, 2026 | 05:54:21 AM
Home News Breaking News കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ഡ്രഗ് പാർട്ടി,പ്രധാനി പിടിയിൽ

കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ഡ്രഗ് പാർട്ടി,പ്രധാനി പിടിയിൽ

rep image

കൊച്ചി. ആഡംബര ഹോട്ടലിലെ ഡ്രഗ് പാർട്ടി. ലഹരി എത്തിച്ച പ്രധാനി പിടിയിൽ. പിടിയിലായത് തൊടുപുഴ സ്വദേശി കെവിൻ.ഇയാളിൽ ഇന്ന് 190 ഗ്രാം MDMA, 90 ഗ്രാം എക്സ്റ്റസി പിൽസ് എന്നിവ ഡാൻസാഫ് പിടിച്ചെടുത്തു. കഴിഞ്ഞ മാസമാണ് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വെച്ച് ഡോക്ടർ, അഭിഭാഷകർ ഉൾപ്പടെ 8 പേർ പിടിയിലായത്

മുഖ്യപ്രതി കെവിൻ വിദേശത്ത് നിന്ന് ലഹരിവാങ്ങിയെന്ന് സൂചന. വിദേശ പാർസൽ വഴിയും കുറിയർ വഴിയും ലഹരിയെത്തിയതായി നിഗമനം. എൽഎസ്ഡി, എക്സ്റ്റസി പില്ലുകൾ എത്തിച്ചിരുന്നത് സെലിബ്രിറ്റികൾക്ക്. ലഹരിയിടപാട് ലോൺ കൺസൽട്ടന്റായി ജോലിചെയ്യുന്നതിനിടെ

ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കെവിന് ലഹരിമരുന്ന് എത്തി.ഇടപാടുകാർക്ക് വിതരണം സ്വന്തം കാറിലെത്തി.അക്കൗണ്ട് വഴി നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ. റാഡിസൺ ബ്ല്യൂ ഹോട്ടലിലെ ലഹരിവേട്ട കേസിലെ പ്രധാനിയാണ് കെവിൻ.ഡോക്ടറും അഭിഭാഷകരും ഉൾപ്പെട്ട സംഘത്തിന് ലഹരിമരുന്ന് നൽകിയത് കെവിൻ.