29.5 C
Kollam
Saturday 21st November, 2026 | 11:27:21 AM
Home News Breaking News മയക്കുമരുന്നു കേസിനു പിന്നാലെ പോകുന്ന പൊലീസിന് ഇനി തോക്കും നല്‍കും

മയക്കുമരുന്നു കേസിനു പിന്നാലെ പോകുന്ന പൊലീസിന് ഇനി തോക്കും നല്‍കും

Advertisement

തിരുവനന്തപുരം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കും. പൊലീസിനുനേരെ ആക്രമണം കൂടിയ സാഹചര്യത്തിലാണ് കരുതല്‍നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്‍ ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി.

എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ അടിയന്തര പരിശീലനം നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസ്സംബ്ലിങ്, ഫയറിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും. പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോണ്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് എഡിജിപി പി. വിജയന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here