29.3 C
Kollam
Saturday 5th September, 2026 | 05:40:10 PM
Home News Local കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവും

കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവും

ശാസ്താംകോട്ട.ഭരണകൂട ഭീകരതെക്കെതിരെയുംനീറ്റ്പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത യുവാക്കളെതല്ലി ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചും പ്രധാനമന്ത്രിയുടെവീടിന് മുന്നിൽസമരം ചെയ്ത രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവുംനടത്തി. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻഅദ്ധ്യക്ഷത വഹിച്ചു.

പ്രതിഷേധ യോഗംഡി.സി.സി ജനറൽ സെക്രട്ടറി തുണ്ടില്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.രഘുകുമാർ അഡ്വ.ബി.ശ്രീകുമാർ,സൈറസ് പോൾ, ഹാഷിം സുലൈമാൻ ,
പി.എം.സെയ്ദ്, എം.വൈ.നിസാർ, ആർ.കൃഷ്ണകുമാർ , വൈ.നജിം, എൻ.സോമൻപിള്ള, ആർ. അരവിന്ദാക്ഷൻ പിള്ള , റിയാസ് പറമ്പിൽ ,റഷീദ് ശാസ്താംകോട്ട, കെ.എം. അൻവർ , എസ്.ബീന കുമാരി , അബ്ദുള്ള ഐ.സി.എസ്, വി.എൻ.സദാശിവൻ പിള്ള ,സ്റ്റാൻലി ആഞ്ഞാലിമൂട് , കൊട്ടക്കാട്ട് അജയകുമാർ , ജയകുമാർ പള്ളിയാടിയിൽ, ബാബു ജാൻ, ശാസ്താംകോട്ട ഷാജഹാൻ, ഷിയാസ് സുലൈമാൻ ,നൂർ ജഹാൻ ഇബ്രാഹിം, റജ് ലനൗഷാദ്കാരാളിമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു

യൂ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി. ചക്കുവള്ളി. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എം പി.യേയും,കോൺഗ്രസ്‌ ദേശിയനേതാക്കളായ പ്രിയങ്കഗാന്ധി എം പി, കെ സി. വേണുഗോപാൽ എം പി. തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് ചക്കുവള്ളി ടൗണിൽ പ്രതിഷേധപ്രകടനവും, യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കാരക്കാട്ട് അനിലിന്റെ അധ്യക്ഷതയിൽയൂ ഡി എഫ് ചെയർമാൻ. എസ്. സുഭാഷ് ഉത്ഘാടനം ചെയ്തു. നേതാക്കളായ പി എസ്. അനുതജ്,ചക്കുവള്ളി നസീർ, പ്രസന്നൻ വില്ലടൻ,ആർ. നളി നാക്ഷൻ ചന്ദ്രശേഖരപിള്ള, ജികെ. രഘുകുമാര്‍,സുബൈർ പുത്തൻ പുര,നാസർ കിണറുവിള,പേറയിൽനാസർ,പോരുവഴി ഹുസൈൻ, അർത്തിയിൽ അൻസാരി,ജലീൽ പള്ളിയാടി, അർത്തിയിൽ സമീർ, ബഷീർവരിക്കോലി, പെരുംകുളംലത്തീഫ്, നാസർ മൂലത്തറ, കബീർശൂരനാട് തുടങ്ങിയവർ സംസാരിച്ചു.