26.7 C
Kollam
Saturday 26th September, 2026 | 10:28:03 PM
Home News Breaking News റൂബിയോ സൂചന തന്നു, ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല, ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി,...

റൂബിയോ സൂചന തന്നു, ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല, ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി, അടുത്ത വർഷം എത്തിയേക്കും

ന്യൂഡൽഹി: ഡോണൾഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അടുത്ത വർഷം ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ സന്ദർശനത്തെക്കുറിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാർക്കോ റൂബിയോ.

Also Read: കുണ്ടറയിൽ കൂടെ താമസിച്ചിരുന്ന യുവാവ് കടന്നുകളഞ്ഞു, പട്ടിണി സഹിക്കാൻ പറ്റാതെ മുൻ ഭർത്താവിനെ വിളിച്ചു; പക്ഷേ രാത്രിയായപ്പോൾ ഉപേക്ഷിച്ചു, വീട്ടമ്മ തെരുവിൽ

ഇതോടെ ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി. നേരത്തെ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന നൽകിയിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തിയും ട്രംപ് സംസാരിച്ചു.

ട്രംപ് ഭരണകൂടം ഇന്ത്യൻ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ നടത്തിവരികയാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. അമേരിക്കയു‌ടെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-യു.എസ് വ്യാപാരക്കരാർ ഉടൻ തന്നെ അന്തിമരൂപത്തിലേക്ക് എത്തുമെന്ന സൂചനകളും പുറത്തുവന്നു. 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അഹമ്മദാബാദിൽ തനിക്ക് ലഭിച്ച നമസ്തേ ട്രംപ് സ്വീകരണത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ താൻ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും ഡൊണാൾഡ് ട്രംപ് നൽകി. സന്ദർശനത്തിന്റെ ഔദ്യോഗിക തീയതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ വർഷം ഇന്ത്യയിലേക്ക് അദ്ദേഹം എത്തില്ലെന്ന് സൂചന റൂബിയോ നൽകിയത്.