Home News Breaking News സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Advertisement

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

Also Read: റൂബിയോ സൂചന തന്നു, ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല, ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി, അടുത്ത വർഷം എത്തിയേക്കും

മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് ഇതുവരെ കാലവർഷം പരക്കെ ദുർബലമാണ്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.

വൈദ്യുതി നിയന്ത്രണം തുടരുന്നു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെ രാത്രി മിക്ക ഇടങ്ങളിലും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങി. ജൂൺ 30 വരെ കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതായി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞിരുന്നു. മൺസൂൺ വേണ്ടത്ര ശക്തി പ്രാപിക്കാത്തത് ആണ് പ്രധാന പ്രതിസന്ധിയെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ‘സ്വാപ്പ്’ കരാർ പ്രകാരം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ടതുണ്ട്. ഇത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here