26.6 C
Kollam
Tuesday 27th October, 2026 | 03:55:17 AM
Home News Breaking News എഡിജിപിയുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല; കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ

എഡിജിപിയുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല; കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ

Advertisement

കൊല്ലം: എഡിജിപി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ.പൊലീസ് സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സുതാര്യമാക്കാനുമായി ഏര്‍പ്പെടുത്തിയ ‘മൈ പൊലീസ് സ്റ്റേഷന്‍’ പദ്ധതി സംബന്ധിച്ച എഡിജിപിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിലും സ്റ്റേഷനും പരിസരവും വൃത്തിയാക്കാതിരുന്നതിലുമാണ് നടപടി.

മൈ പൊലീസ് സ്റ്റേഷനെ കുറിച്ച് എഡിജിപിയുടെ ചോദ്യങ്ങള്‍ക്ക് പൊലീസുകാര്‍ക്ക് ഉത്തരം അറില്ലായിരുന്നു. മിന്നല്‍ സന്ദര്‍ശനത്തിന് ശേഷം എഡിജിപി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണല്‍ എസ്പിയാണ് പൊലീസുകാര്‍ക്ക് മെമ്മോ നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയന്‍ കൊല്ലത്തെത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിതമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. എഡിജിപി എത്തിയ സമയത്ത് സ്റ്റേഷന്‍ പരിസരമാകെ മലിനമാക്കപ്പെട്ട സ്ഥിതിയായിരുന്നു.