ശാസ്താംകോട്ട.പഠന പിന്തുണ ക്യാമ്പ്: ബിഷപ്പ് എം.എം.സി എസ്സ് .പി. എം ഹൈസ്ക്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ പഠന പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയുമായി സഹകരിച്ച് ഒരു പഠന പിന്തുണ ക്യാമ്പ് “ചിറകുകൾ 2026” നടത്തി.
ഡോ.മീരാ ആര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ റോഷ്നി മുഹമ്മദ് കുഞ്ഞ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. പ്രസ്തുത യോഗത്തിൽ റവ.സാംജി ടി ജോര്‍ജ്ജ്,പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ബിന്ദു എലിസബത്ത് കോശി,പിടിഎ പ്രസിഡൻ്റ് ജി ബാബുക്കുട്ടന്‍, സുവർണ്ണ ജൂബിലി കൺവീനർ ഗിരിജാകുമാരി.കെ.എസ് എന്നിവർ പ്രസംഗിച്ചു.

































