27.6 C
Kollam
Friday 11th September, 2026 | 10:00:34 PM
Home News Local കെഎസ്ആര്‍ ടിസി രാത്രി ബസുകള്‍ ജനോപകാരപ്രദമല്ലെന്ന ആക്ഷേപം ശക്തം

കെഎസ്ആര്‍ ടിസി രാത്രി ബസുകള്‍ ജനോപകാരപ്രദമല്ലെന്ന ആക്ഷേപം ശക്തം

ശാസ്താംകോട്ട. കെഎസ്ആര്‍ ടിസി രാത്രി ബസുകള്‍ ജനോപകാരപ്രദമല്ലെന്ന ആക്ഷേപം ശക്തം, കെഎസ്ആര്‍ടിസി തികച്ചും അശ്രദ്ധമായാണ് കൊല്ലം പത്തനംതിട്ട രാത്രി ബസുകള്‍ കൈകാര്യം ചെയ്യുന്നത്. രണ്ടും മൂന്നും ബസുകള്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കടന്നുപോകുന്നത്. കൊല്ലത്തുനിന്നും നിരവധി യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഏഴിനുശേഷമുള്ള ബസുകളാണ് സൗകര്യം പോലെ വിട്ടുപോകുന്നത്.

തുടര്‍ച്ചയായി ബസുകള്‍ പോകുന്നതിന് തെളിവ് ഇന്ന് രാത്രിയിലെ സ്റ്റാറ്റസ്

ശാസ്താംകോട്ട ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് പല രാത്രിവണ്ടികളും ഇപ്പോഴില്ല. നേരത്തേ രാത്രി ഒന്‍പതുവരെ ബസ് ഉണ്ടായിരുന്നത് ആളില്ലെന്ന പേരില്‍ നിലച്ചു. തോന്നിയപോലെ ഓപ്പറേറ്റ് ചെയ്യുന്നതാണ് ആളില്ലാതാവാന്‍ കാരണമെന്ന് പതിവു യാത്രക്കാര്‍ പറയുന്നു. ചവറ നിന്നും കരുനാഗപ്പള്ളിയില്‍നിന്നും ശാസ്താംകോട്ടഭാഗത്തേക്ക് രാത്രിബസുകള്‍ വലിയ പ്രശ്നമാണിപ്പോള്‍. യാത്രക്കാര്‍ ഓട്ടോറിക്ഷയുംമറ്റും ഷെയറിട്ട് വിളിച്ചുപോകേണ്ടനിലയാണ്. കൊല്ലം പത്തനംതിട്ട വേണാട് സര്‍വീസ് ഉത്തരവാദിത്വമില്ലാതെ ഒരുമിച്ച് പോകുന്നതും ഇല്ലാതിരിക്കുന്നതും ജനത്തെ വലക്കുകയാണ്. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാത്തത് ആക്ഷേപമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here