30.3 C
Kollam
Friday 11th September, 2026 | 10:27:45 AM
Home News Breaking News വ്യക്തികളില്‍ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോള്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍

വ്യക്തികളില്‍ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോള്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍

എല്ലാ വർഷവും സെപ്റ്റംബർ 10-ന് ‘ലോക ആത്മഹത്യ പ്രതിരോധ ദിനം’ ആചരിച്ച് വരുന്നു. ആത്മഹത്യ പ്രതിരോധം, മാനസികാരോഗ്യ അവബോധം, എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു ആഗോള ബോധവൽക്കരണ ദിനമാണ്. ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

Also Read: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം മലപ്പുറത്തെ ലോഡ്ജിൽ, യുവാവ് ആശുപത്രിയിൽ

ആത്മഹത്യാപരമായ ചിന്തകളുടെ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയുന്നത്, നേരത്തെ തന്നെ പ്രതികരിക്കാനും അത്തരം ചിന്തകളുള്ള ഒരാളെ വിദഗ്ധ സഹായത്തിലേക്കും പരിചരണത്തിലേക്കും നയിക്കാനും സഹായിക്കും. ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് നേരിട്ട് ചോദിക്കുന്നത് അത്തരം ചിന്തകൾക്ക് കാരണമാകുന്നില്ലെന്നും, മറിച്ച് സഹായം ലഭ്യമാക്കുന്നതിനുള്ള ഒരു വഴി തുറക്കുകയാണ് ചെയ്യുന്നതെന്നും ഇത് ഓർമ്മിപ്പിക്കുന്നു.

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മാനസിക സമ്മർദം, അതിമദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടപ്പെടുക, രോഗം, കുടുംബ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ പാകപ്പിഴകൾ, വന്ധ്യത, കലഹം, കുറ്റബോധം, പ്രണയനൈരാശ്യം, പരീക്ഷയിലെ പരാജയം, അടുത്ത ബന്ധുവിന്റെ മരണം, ബലാത്സംഗം മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങിയ പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

വ്യക്തികളിൽ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോൾ കണ്ടേക്കാവുന്ന മാറ്റങ്ങൾ

പെട്ടെന്ന് മാറിമറിയുന്ന മാനസികാവസ്ഥ. ഇത് വളരെ സങ്കീർണമായ അവസ്ഥയായി തോന്നാം.

സാമൂഹികമായ ഉൾവലിയൽ. സുഹൃത്തുക്കളിൽ നിന്നോ മറ്റ് സോഷ്യൽ സർക്കിളുകളിൽ നിന്നോ പൊതുപരിപാടികളിൽ നിന്നോ സൽക്കാരങ്ങളിൽ നിന്നോ എല്ലാം മാറിനിൽക്കുന്ന സ്വഭാവം.

മരണത്തെ കുറിച്ചുള്ള സൂചനകൾ. ആത്മഹത്യാപ്രവണതയുള്ള വ്യക്തികൾ അവരുടെ സംസാരത്തിലോ എഴുത്തിലോ എല്ലാം ഇതിൻറെ സൂചനകൾ നൽകാം.

ഏകാന്തതയെ കുറിച്ചോ നിസഹായതയെ കുറിച്ചോ എല്ലാം ഇവർ സംസാരിച്ചേക്കാം. ഒറ്റപ്പെടുന്നതിലെ വേദന മാത്രമല്ല- അതിൻറെ പലവിധ അനുഭവങ്ങൾ, നിസഹായമായ അസ്ഥകൾ, ആരും തനിക്ക് പ്രാധാന്യമോ മൂല്യമോ നൽകാത്തതിലെ നിരാശ എല്ലാം ഇവരുടെ സംസാരങ്ങളിൽ വന്നുപോകാം.

ആത്മഹത്യാപ്രവണതയുള്ളവർ ആത്മഹത്യ ചെയ്യാൻ വിവിധ മാർഗങ്ങളെ പറ്റി ആലോചിക്കും. ആയുധങ്ങൾ കരുതുക. ഗുളികകൾ ശേഖരിച്ചുവയ്ക്കുക. വിഷപദാർത്ഥങ്ങൾ കണ്ടെത്തി അത് സൂക്ഷിക്കുക. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വ്യക്തിയുടെ മാനസികനില അപകടത്തിലാണെന്ന സൂചനയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here