27.7 C
Kollam
Monday 21st September, 2026 | 03:37:48 PM
Home News Kerala വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭ

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭ

കോഴിക്കോട്.വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭ. തീരുമാനം സര്ക്കാർ പിൻവലിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
മദ്യനയത്തിൽ നിലപാട് വ്യക്തമാക്കി കെസിബിസി നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു..

സര്ക്കാർ നിലപാടിനെതിരെ വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെയാണ് മത സംഘടനകൾ കൂടി സർക്കാരിനെതിരെ സമ്മർദം ശക്തമാക്കുന്നത്. ലഹരിക്കെതിരെ വാരിയർമാരെ സൃഷ്ടിക്കാൻ മുൻകൈയ്യെടുക്കുന്ന സര്ക്കാർ കാരിയർമാരെ സൃഷ്ടിക്കരുതെന്ന് കെസിബിസി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് താമരശ്ശേരി ബിഷപ്പിൻ്റെ പരസ്യ പ്രതികരണം. വീര്യം കുറഞ്ഞ ലഹരി വലിയ ലഹരിയിലേക്ക് എത്തിക്കും. മദ്യത്തിൻ്റെ നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകുമെന്നും തൂഫാനിൻ്റെ ലക്ഷ്യം ഇല്ലാതാക്കരുതെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ.

വിഷത്തിൽ മുസ്ലിം മതസംഘടനകളുടെ ഭാഗത്ത് നിന്നുള്ള എതിർപ്പ് കൂടി വരും ദിവസങ്ങളിൽ പ്രകടമാകും.