25.4 C
Kollam
Thursday 6th August, 2026 | 09:06:34 AM
Home News Kerala അതിരുവിട്ട പ്രകടനങ്ങള്‍ ,യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്

അതിരുവിട്ട പ്രകടനങ്ങള്‍ ,യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്

കൊച്ചി. സമൂഹമാധ്യമങ്ങളിലൂടെ അതിരുവിട്ട പ്രകടനങ്ങള്‍ നടത്തിയ യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്. സുഹൃത്തുക്കളുടെ അശ്ലീലദൃശ്്യങ്ങള്‍ പ്രചരിപ്പിച്ച തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. ലഹരിയുപയോഗം പ്രോത്സാഹിപ്പിച്ചതടക്കമുള്ള പരാതികളില്‍ കേസെടുക്കാനും തീരുമാനം.


കൗമാരക്കാരടക്കം ആയിരകണക്കിന് ഫോളോവേഴ്‌സുള്ള തൊപ്പിയെന്ന മുഹമ്മദ് നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ കണ്ടന്റുകള്‍ പരിധിവിട്ട് തുടങ്ങിട്ട് നാളേറെയായി. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം, ലഹരിയുപയോഗത്തെ പ്രോത്സാഹിപ്പിക്കല്‍ അങ്ങനെ കൗമാരക്കാരെ കുറ്റകൃത്യത്തിന് പ്രോത്സാഹിപപ്പിക്കുന്ന ഉള്ളടക്കങള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതിയെത്തി. തൊപ്പിയോടൊപ്പം ഒരുകൂട്ടം സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടന്റുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തൊപ്പി ഗ്യാങില്‍ അടിപൊട്ടി. ഇതിന് പിന്നാലെ വാടകവീട് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകള്‍ സുഹൃത്തുക്കള്‍ തന്നെ പുറത്ത് പറഞ്ഞു.

വീട്ടില്‍ ലഹരിമരുന്ന് സൂക്ഷിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍. ഇതിന് മറുപടിയെന്ന നിലയിലാണി് സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ തൊപ്പി പുറത്തുവിട്ടത്. പോക്‌സോ വകുപ്പടക്കം ചുമത്താന്‍ കഴിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. അഭിഭാഷകനായ ശ്രീജിത് പെരുമന ഡിജിപിക്ക് ഇത് സംബന്ധിച്ച പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് തൊപ്പിക്കെതിരെ കേസെടുത്തത്. ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ കൊച്ചി സിറ്റി സൈബര്‍ പൊലീസിനും കളമശേരി, വരാപ്പുഴ പൊലീസിനും തൊപ്പിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. വരാപ്പുഴ സ്‌റ്റേഷന്‍ പരിധിയിലെ വാടകവീട്ടിലാണ് തൊപ്പിയും കൂട്ടരും താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കെതിരെ തൊപ്പിയും വരാപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.