25.4 C
Kollam
Thursday 6th August, 2026 | 10:02:57 AM
Home News Kerala ഇല്ലിക്കൽകല്ലിൽ നിരോധനമുള്ളിടത്ത് കയറി യുവാക്കളുടെ അഭ്യാസപ്രകടനം

ഇല്ലിക്കൽകല്ലിൽ നിരോധനമുള്ളിടത്ത് കയറി യുവാക്കളുടെ അഭ്യാസപ്രകടനം

കോട്ടയം. ഇല്ലിക്കൽകല്ലിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഇല്ലിക്കൽ കല്ലിന് പുറകുവശത്ത് കൂടി അനുമതിയില്ലാത്ത ട്രക്കിംഗ് നടത്തിയാണ് യുവാക്കൾ പ്രവേശന വിലക്കുള്ള കല്ലിന് മുകളിലെത്തിയത്. ഏറെ
പ്രയാസപ്പെട്ടാണ് ഇവരെ താഴെ ഇറക്കിയത്.
ഒരാഴ്ച മുമ്പ് യുവാവ് ഇവിടെ നിന്നും വീണ് പരിക്കേറ്റിരുന്നു. നിരന്തരം അപകമുണ്ടാകുന്ന മേഖലയിൽ യുവാക്കളുടെ അഭ്യാസ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.