28 C
Kollam
Saturday 24th October, 2026 | 08:55:24 PM
Home News Kerala കൊല്ലുമെന്ന് നിരന്തരം ഭീഷണി , പരാതി നല്‍കിയിട്ടും നൂറനാട് പൊലീസ് അവഗണിച്ചു,ഒടുവില്‍ വീടു തകര്‍ത്ത്...

കൊല്ലുമെന്ന് നിരന്തരം ഭീഷണി , പരാതി നല്‍കിയിട്ടും നൂറനാട് പൊലീസ് അവഗണിച്ചു,ഒടുവില്‍ വീടു തകര്‍ത്ത് ആക്രമണം,മകള്‍ക്കുവേണ്ടി മരുമകന്‍റെ കൊലക്കത്തിക്കിരയായി ജയകുമാരി

Advertisement

ആലപ്പുഴ. ചാരുംമൂട് ഇടക്കുന്നത്ത് അമ്മായിയമ്മയെ കുത്തിക്കൊന്ന മരുമകൻ അറസ്റ്റില്‍. ചാരുംമൂട് സ്വദേശി ജയകുമാരിയെയാണ് മകളുടെ ഭർത്താവ് ജോജി ജോസഫ് കുത്തിക്കൊന്നത്.മകൾ അർച്ചനയെ കുത്താനുള്ള ശ്രമം തടയുന്നതിനിടെ ആയിരുന്നു അമ്മയ്ക്ക് കുത്തേറ്റത്.സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലപ്പുഴ മാരാരിക്കുളത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് വീടിൻറെ വാതിൽ ചവിട്ടി തുറന്നശേഷം ജോജി ജോസഫ് വീട്ടിനുള്ളിൽ കയറി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ജയകുമാരിയുടെ മകൾ അർച്ചനയെ കുത്താൻ ശ്രമിക്കുന്നതിനിടെ അമ്മ ജയകുമാരി തടയുകയായിരുന്നു.
ഇതിനിടെയാണ് ജയകുമാരിക്ക് കുത്തേറ്റത്.കുത്തേറ്റ ശേഷം ജയകുമാരി വീടിന് പുറത്തേക്ക് ഓടുകയും അടുത്ത വീടിൻറെ മുറ്റത്ത് കുഴഞ്ഞു വീഴുകയും ആയിരുന്നു.ഇതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജയകുമാരി മരിക്കുകയും ചെയ്തു.നേരത്തെ തന്നെ പ്രതി കൊലപാതക ഭീഷണി മുഴക്കിയിരുന്നു എന്നും പരാതി നൽകിയിട്ടും നൂറനാട് പോലീസ് കൃത്യമായി ഇടപെടാതിരുന്നതാണ് കൊലപാതകം നടത്താൻ ഇടയാക്കിയത് എന്നുമാണ് പരാതി.ഒളിവിൽ പോയ പ്രതി ഫോൺ ഓൺ ചെയ്തതോടെയാണ് ഇയാൾ മാരാരിക്കുളം കഞ്ഞിക്കുഴി ഭാഗത്തുണ്ട് എന്ന പോലീസിന് സ്ഥിരീകരിക്കാൻ ആയത്.ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.തുടർന്ന് നൂറനാട് പോലീസിന് കൈമാറി. അടുത്തദിവസം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here