26.4 C
Kollam
Friday 6th November, 2026 | 08:50:05 AM
Home News Breaking News അഭിരാം വധക്കേസ്, ഇടയ്ക്കിടെ മൊഴി മാറ്റി പ്രതികൾ

അഭിരാം വധക്കേസ്, ഇടയ്ക്കിടെ മൊഴി മാറ്റി പ്രതികൾ

Advertisement

തിരുവനന്തപുരം. പാങ്ങാപ്പാറ അഭിരാം വധക്കേസിൽ ഇടയ്ക്കിടെ മൊഴി മാറ്റി പ്രതികൾ . മൂന്നാം പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതാണ്  അഭിരാമിൻ്റെ സുഹൃത്തിനെ  കൊല്ലാൻ  ആസൂത്രണം ചെയ്യാൻ കാരണം എന്നാണ് പ്രതികളുടെ പുതിയ മൊഴി. ഈ മൊഴിയിൽ  വസ്തുത ഉണ്ടോ എന്ന് പോലീസ് പരിശോധിക്കും. രണ്ടാം പ്രതി ഉമറിനെയും നാലാം പ്രതി ഐശ്വര്യയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കും. ഒന്നാം പ്രതിയായ 17 കാരൻ്റെയും  മൂന്നാം പ്രതി അനന്തയുടെയും സുഹൃത്തുക്കളുടെ കൂടെ മൊഴി എടുക്കും. അതേ സമയം അനന്ത അടക്കമുള്ള പ്രതികളുടെയും മരിച്ച അഭിരാമിന്റെയും ഫോൺ കണ്ടെത്താൻ കഴിയാതെ പോലീസ്. പ്രതികൾ പറഞ്ഞ സ്ഥലങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഫോണുകളുടെ ശാസ്ത്രീയ പരിശോധന അടക്കം കേസിൽ നിർണായക തെളിവാണ്.

*പാങ്ങാപാറ അഭിരാം കൊലക്കേസ്*

നിയമ നടപടികളിൽ 17 കാരൻ്റെ പി എം എ റിപ്പോർട്ട് നിർണായകമാകും

പ്രായപൂർത്തിയാകാത്തവർ കുറ്റം ചെയ്താൽ മുതിർന്നവരായി പരിഗണിച്ച് ശിക്ഷ നൽകണമോ എന്നത് തീരുമാനിക്കുന്നത് പി എം എ റിപ്പോർട്ടാണ്

ജുവനൈൽ ജസ്റ്റിസ് മജിസ്ട്രേറ്റ് ആണ് പരിശോധനയ്ക്ക് അനുമതി നൽകേണ്ടത്


പ്രതികൾ മൃതദേഹം മറ്റൊരു ഇടത്ത് മാറ്റാൻ പദ്ധതി ഇട്ടിരുന്നു

17 കാരൻ ആക്രിക്കടയിലെത്തി ചാക്ക് വാങ്ങി

ആക്രിക്കട ഉടമ 17കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

മഴ വന്നതോടെ ചാക്കിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിലേക്ക് മാറ്റി.
17 കാരൻ പറയുന്നത് ഉമർ പറഞ്ഞു പഠിപ്പിച്ച മൊഴികൾ

ആസൂത്രകൻ ഉമർ തന്നെയായിരുന്നു എന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here