26.4 C
Kollam
Friday 6th November, 2026 | 09:06:18 AM
Home News Breaking News റൊണാൾഡോയ്ക്ക് ആദരവുമായി ഫുട്ബോൾ ലോകം; വിരമിക്കൽ മത്സരത്തിന് വേദിയൊരുക്കുമെന്ന് പോർച്ചുഗൽ

റൊണാൾഡോയ്ക്ക് ആദരവുമായി ഫുട്ബോൾ ലോകം; വിരമിക്കൽ മത്സരത്തിന് വേദിയൊരുക്കുമെന്ന് പോർച്ചുഗൽ

Advertisement


ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആശംസകളും പ്രശംസകളുമായി ഫുട്ബോൾ ലോകം. ഫുട്ബോൾ മൈതാനങ്ങളിൽ വിസ്മയങ്ങൾ തീർത്ത ഇതിഹാസ താരത്തിന് മാന്യമായ വിരമിക്കൽ മത്സരം ഒരുക്കുമെന്ന സൂചന നൽകി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ. പോർച്ചുഗലിന് മാത്രമല്ല, ലോകത്തിന് മുഴുവൻ റൊണാൾഡോ ഒരു വിഗ്രഹമാണെന്ന് അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ അൽ നസറും വിശേഷിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന്റെ അസാധാരണമായ രാജ്യാന്തര കരിയറിനെ അഭിനന്ദിച്ച് രംഗത്തെത്തി.

‘താങ്കൾ ഒരു അധ്യായം മാത്രമല്ല, ചരിത്രമാണ്’ എന്നായിരുന്നു അൽ നസറിന്റെ വിശേഷണം. ‘പോർച്ചുഗലിന് മാത്രമല്ല, ലോകത്തിന് മുഴുവൻ നിങ്ങൾ ഒരു വിഗ്രഹമാണ്. പോർച്ചുഗൽ നിങ്ങളുടെ ഹൃദയത്തിലുണ്ട്, നിങ്ങൾ ലോകത്തിന്റെ ഹൃദയങ്ങളിലും. ഒരു പേജ് മറിഞ്ഞുകഴിഞ്ഞു. പക്ഷേ, നിങ്ങളുടെ വീടായ അൽ നസറിൽ നമുക്ക് ഇനിയും ഒരുമിച്ച് ചരിത്രം എഴുതാനുണ്ട്’ എന്നും ക്ലബ് കുറിച്ചു.
റൊണാൾഡോയുടെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. അവിശ്വസനീയമായ രാജ്യാന്തര കരിയറിനാണ് റൊണാൾഡോ സാക്ഷ്യം വഹിച്ചതെന്നും അതിന് അഭിനന്ദനങ്ങളെന്നും ക്ലബ് സന്ദേശത്തിൽ പറഞ്ഞു.
ഗോളുകൾകൊണ്ടും റെക്കോർഡുകൾകൊണ്ടും തലമുറകളുടെ ആരാധന നേടിയ താരമാണ് റൊണാൾഡോ. പ്രായം കടന്നുപോകുമ്പോഴും മൈതാനത്തെ പോരാട്ടവീര്യം കൈവിടാത്ത സി.ആർ. സെവന് ഫുട്ബോൾ ലോകം നൽകുന്ന ഈ ആദരം ഒരു താരത്തിനുള്ള അഭിനന്ദനം മാത്രമല്ല, ഒരു യുഗത്തോടുള്ള ആദരവ് കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here