27.7 C
Kollam
Monday 28th September, 2026 | 09:53:18 AM
Home News Kerala നാട്ടുകാരെ നടുക്കി കെട്ടിടത്തിന് മുകളിൽ കയറി പത്ത് വയസുകാരന്റെ ആത്മഹത്യാ ഭീഷണി

നാട്ടുകാരെ നടുക്കി കെട്ടിടത്തിന് മുകളിൽ കയറി പത്ത് വയസുകാരന്റെ ആത്മഹത്യാ ഭീഷണി

മലപ്പുറം .കെട്ടിടത്തിന് മുകളിൽ കയറി പത്ത് വയസുകാരന്റെ ആത്മഹത്യ ഭീഷണി. എരമംഗലത്ത് ആണ് സംഭവം

നിര്‍മ്മാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിൽ കയറിയാണ് കുട്ടി ഭീഷണി മുഴക്കിയത്. മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. ഭീഷണി മുഴക്കുന്നതിനിടെ തളർന്ന കുട്ടിയെ പെരുമ്പടപ്പ് പൊലീസ് രക്ഷപ്പെടുത്തി. ഏറെ നേരം അനുനയശ്രമം നടത്തിയ ശേഷമാണ് രക്ഷിക്കാനായത്.