തിരുവനന്തപുരം. വിവാദമായ സ്കൂൾ ഫിറ്റ്നസ് നിയമം പിൻവലിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫിറ്റ്നസ് പൂര്‍ത്തിയാക്കി സ്കൂള്‍തുറക്കല്‍ അസാധ്യമെന്ന ബോധ്യപ്പെട്ടതോടെയാണ് അപക്വമായി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചത്.
കേരളത്തിലെ വിദ്യാലയങ്ങളിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വനംവകുപ്പ്, ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ ഓഫീസുകളിൽ നിന്നും N.0 C വാങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന, പ്രഥമാധ്യാപകരെയും മാനേജ്മെന്റിനെയും ഏറെ ബുദ്ധിമുട്ടിച്ച തെറ്റായ ഉത്തരവ് 13/05/2026 ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരം പിൻവലിച്ചു. ഉത്തരവ് നമ്പർ GEDN - M1/188/2025- G.EDN dtd 13/05/2026 അനുസരിച്ച് തദ്ദേശസ്ഥാപന എൻജിനീയറും ആരോഗ്യവകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്കൂളും പരിസരവും പരിശോധിച്ച് നൽകിയിട്ടുള്ള ചെക്ക് ലിസ്റ്റ് അനുസരിച്ച് നേരത്തെ നൽകിയിരുന്നതുപോലെ തദ്ദേശസ്ഥാപന എൻജിനീയർ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായി


































