25.5 C
Kollam
Monday 28th September, 2026 | 05:23:11 AM
Home News Kerala ചോറും മീനും കൂട്ട അടിയില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ചോറും മീനും കൂട്ട അടിയില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം. കുറ്റിപ്പുറത്തെ ഹോട്ടലിലെ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടല്‍ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. ഹോട്ടടലലെ മീൻ വിലയെ ചൊല്ലിയുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

ഇന്നലെയാണ് കുറ്റിപ്പുറത്തെ ചോറും മീനും എന്ന ഹോട്ടലിൽ അടിപിടിയുണ്ടാകുന്നത്. മീനിന്റെ വിലയെ ചൊല്ലി ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടൽ സപ്ലയറും തമ്മിൽ തർക്കമായി, 200 രൂപയെന്ന് പറഞ്ഞ മീനിന് 300ബില്ലിട്ടെന്നായിരുന്നു പരാതി, തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടു, പിനീട്‌ അടി, കൂട്ടയടി, തിരക്ക് നിറഞ്ഞ ഹോട്ടലിൽ സംഘർഷാന്തരീക്ഷം, അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

സംഭവത്തിൽ ഹോട്ടലുടമയുടെ പരാതിയില്‍ലാണ് കുറ്റിപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭക്ഷണംകഴിക്കാനെത്തിയ അഞ്ചു യുവാക്കൾക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മാര്‍ഗ തടസ്സമുണ്ടാക്കല്‍, സംഘം ചേര്‍ന്ന് അടിയുണ്ടാക്കല്‍, അസഭ്യം പറയല്‍ തുടങ്ങി നാലു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, യുവാക്കള്‍ ഇതുവരെ പരാതിയുമായി രംഗത്ത് വന്നിട്ടില്ല .