തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെയും പശ്‌ചാത്തലത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോഴിക്കോട്, കാസർഗോഡ്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ഇന്ന് അവധി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. നേരത്തെ നിശ്‌ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ളാസുകൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.


































