Home News Breaking News പ്രതിസന്ധി മറികടക്കുമോ? കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം, ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി...

പ്രതിസന്ധി മറികടക്കുമോ? കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം, ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍ കമ്മിറ്റി നിര്‍ദേശം അടുത്ത ബോര്‍ഡ് യോഗത്തിൽ അവതരിപ്പിക്കും.

Also Read: എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി കൊല്ലത്തെ ആദിവാസി ദമ്പതികൾ;`ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല, കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം’

സെപ്തംബറിൽ കൂടുതൽ വൈദ്യതി വാങ്ങാനായി വീണ്ടും ടെൻഡര്‍ വിളിക്കും. അദ്യടെൻ‍ഡറിൽ യൂണിറ്റിന് 12 രൂപ കമ്പനികള്‍ ചോദിച്ചതിനാൽ കരാറുണ്ടാക്കിയില്ല . ജനുവരിൽ മുതൽ മേയ് 15 വരെയുള്ള വൈദ്യുതി വാങ്ങൽ കരാറുകള്‍ക്കുള്ള നടപടികള്‍ തുടങ്ങാനും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ദീര്‍ഘകാല കരാറുകള്‍ക്ക് ടെൻഡറുകള്‍ വിളിച്ചങ്കിലും ന്യായമായ നിരക്കിൽ കിട്ടാത്തതിനാൽ കരാറായില്ല. റീ ടെന്‍ഡര്‍ നടപടികള്‍ക്ക് സര്‍ക്കാരിനോട് ആലോചിക്കുകയാണ് കെഎസ്ഇബി.

LEAVE A REPLY

Please enter your comment!
Please enter your name here