28.3 C
Kollam
Tuesday 18th August, 2026 | 11:07:03 AM
Home News Breaking News പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചെലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ...

പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചെലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ വിദേശ സന്ദർശനങ്ങളുടെ ചെലവ് വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2026 ൽ ഇതുവരെ 74.58 കോടിയോളം രൂപ ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

Also Read: സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. നോർവേ യാത്രയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.46 കോടി രൂപയാണ് മോദിയുടെ നോർവേ യാത്രക്ക് വേണ്ടിവന്നത്.