27.1 C
Kollam
Saturday 10th October, 2026 | 07:47:40 PM
Home News Breaking News ഓണം:സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഉത്സവം; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഓണം:സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഉത്സവം; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ

‘ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.