26.3 C
Kollam
Sunday 20th September, 2026 | 08:45:03 PM
Home News Breaking News കെഎസ്ആർടിസി കാർഗോ സേവനത്തിലേക്ക്;വാഹനങ്ങൾ ലഭ്യമാക്കാൻ ഇ-ടെൻഡർ ക്ഷണിച്ചു

കെഎസ്ആർടിസി കാർഗോ സേവനത്തിലേക്ക്;വാഹനങ്ങൾ ലഭ്യമാക്കാൻ ഇ-ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം.ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായാണ് ടെൻഡർ ക്ഷണിച്ചത്. സേവനം പിന്നീട് ഘട്ടംഘട്ടമായി വിപുലീകരിക്കും

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കാർഗോ സംവിധാനത്തിലൂടെ മികച്ച വരുമാനം നേടിവരുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതി, സാധ്യതകൾ എന്നിവ പഠിച്ച് സംസ്ഥാനത്ത് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here