ശാസ്താംകോട്ട. കെ എസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയുടെ പേരു ചീത്തയാക്കാന്‍ ചില ജീവനക്കാര്‍ മനപൂര്‍വം ശ്രമിക്കുന്നുണ്ടോ എന്ന് സംശയം. പത്തനംതിട്ടനിന്നും കൊല്ലത്തിനുള്ള വേണാട് ബസില്‍ പത്തനംതിട്ടനിന്നും കയറി വേങ്ങ പൊട്ടക്കണ്ണന്‍മുക്കിലിറങ്ങേണ്ട സ്ത്രീയെ ആഞ്ഞിലിമൂട്ടില്‍ ഇറക്കിവിട്ടതായി പരാതി. പൊട്ടക്കണ്ണന്‍മുക്ക് ഫെയര്‍ സ്റ്റേജ് ആയിട്ടും അവിടെ സ്റ്റോപ്പില്ല എന്നപേരിലാണ് ആഞ്ഞിലിമൂട്ടില്‍ ഇറക്കിയത്. അവിടെഇറങ്ങി ഓട്ടോ പിടിച്ച് ബന്ധുവീട്ടില്‍ എത്തിയ സ്ത്രീയാണ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെപ്പറ്റി ബന്ധുക്കളെ അറിയിച്ചത്. സ്ഥല പരിചയമില്ലാത്തവരെ നിഷ്കരുണം അകലെ ഇറക്കി വിടുന്നത് സ്ഥാപനം മേശമായാണ് നടക്കുന്നത് വരുത്താനാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
മറ്റൊരു സ്ത്രീക്കും ഇതേ അനുഭവമുണ്ടായതായി സ്ഥലവാസികള്‍ പറയുന്നു. പൊട്ടക്കണ്ണന്‍മുക്ക് സ്റ്റോപ്പ് ഇല്ലെന്ന പേരില്‍ ഇവരെയും ആഞ്ഞിലിമൂട്ടിലാണ് ഇറക്കിവിട്ടത്.
രാത്രി ബസുകള്‍ പിന്നാലെ തുടരെവിട്ട് യാത്രക്കാര്‍ക്ക് ഉപയോഗമില്ലാത്ത തരത്തിലാക്കുന്നുവെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു.ആപ് കാര്യക്ഷമമല്ലാതാക്കാനും ശ്രമമുണ്ടത്രേ. ആപ് വഴി കൃത്യമായ വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കാത്ത സമയമുണ്ട്.
അതിനു പിന്നാലെയാണ് ഇത്തരം നെറികേട് ജീവനക്കാര്‍ കാണിക്കുന്നത്. വിവരങ്ങള ശേഖരിച്ച് ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു.




































