25.9 C
Kollam
Friday 16th October, 2026 | 10:18:18 AM
Home News Local തുടങ്ങും മുൻപേ തിരുത്തിയോ?

തുടങ്ങും മുൻപേ തിരുത്തിയോ?

കൊല്ലം. സി പി ഐ എം വിശാല ജില്ലാ കമ്മിറ്റിയോഗം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ 2 പ്രതിനിധികളെ മാറ്റി. കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നുള്ള രണ്ടു പ്രതിനിധികളെയാണ് മാറ്റിയത്. അടിയന്തരമായി ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് പ്രതിനിധികളെ മാറ്റിയത്.

ഏരിയ കമ്മിറ്റി അംഗങ്ങളും , മുൻ ഏറിയ സെക്രട്ടറിയുമായിരുന്ന സി മുകേഷ് , എസ് ആർ രമേഷ് എന്നിവരെയാണ് മാറ്റിയത്. പാർട്ടി കുടുംബത്തിലെ പെൺകുട്ടിയുടെ മോശമായി ഫോണിൽ സംസാരിച്ചതിന്
സി മുകേഷിന് എതിരെ സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതാണ് സി മുകേഷ് മാറ്റാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.

സാമ്പത്തിക പരാതികൾ എസ് ആർ രമേശിന് ഉയർന്നതാണ് മാറ്റാൻ കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇരുവരെയും മാറ്റിയതെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം.

ബുധനാഴ്ച ചേർന്ന കൊട്ടാരക്കര ഏരിയ കമ്മിറ്റി യോഗത്തിലും ഇരുവരും പങ്കെടുത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here