25.9 C
Kollam
Friday 16th October, 2026 | 10:35:11 AM
Home Lifestyle Entertainment ഹൃദയത്തിൽ ബ്ലോക്കാണ്, ഇപ്പോൾ ചികിത്സയിൽ! മകനെ ഇടക്ക് കാണാറുണ്ട്; ഇനി ദുബായിലേക്കില്ല; മനസ് തുറന്ന് സുനിച്ചൻ

ഹൃദയത്തിൽ ബ്ലോക്കാണ്, ഇപ്പോൾ ചികിത്സയിൽ! മകനെ ഇടക്ക് കാണാറുണ്ട്; ഇനി ദുബായിലേക്കില്ല; മനസ് തുറന്ന് സുനിച്ചൻ

Manju Pathrose Sunichan open talk

മഞ്ജു – സുനിച്ചൻ ഇവരെ രണ്ടുപേരെയും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പരിചയം വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ ആണ്. പിന്നീട് മഞ്ജു പല റിയാലിറ്റി ഷോകളിലും ടെലിവിഷൻ സീരിയൽ- സിനിമകൾ എന്നിങ്ങനെ തിരക്കുകളുടെ ലോകത്തായി. പക്ഷേ അപ്പോഴും സുനിച്ചനെ കാണാൻ പ്രേക്ഷകർക്ക് ആയില്ല. കഴിഞ്ഞ ഏഴുവര്ഷങ്ങള്ക്ക് ശേഷം മീഡിയയുടെ മുൻപിൽ എത്തിയതാണ് സുനിച്ചൻ, തൻ തുടങ്ങിയ ഒരു മ്യൂസിക്കൽ ബാൻഡിന്റെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിലാണ് ഹൃദയത്തിലെ ബ്ലോക്കിനെ ക്കുറിച്ചും, മകനെക്കുറിച്ചും എല്ലാം സുനിച്ചൻ ഉള്ളുതുറന്നത്.

ഇപ്പൊ ഒറ്റയ്ക്കാണ് താമസം. കൂട്ടുകാർക്കും പ്രോഗ്രാമും ഒക്കെയായി തിരക്കിലും. കുറച്ചുകാലം ദുബായിൽ ആയിരുന്നു. ഇപ്പോൾ നാട്ടിലാണ്. മകനെ ഇടക്ക് ഞാൻ കാണാറുണ്ട്. ബാംഗ്ലൂരിൽ ആണ് മകൻ പഠിക്കുന്നത്. ഞാൻ അവിടെ പോയി കാണാറുണ്ട്. അങ്ങനെ ഒരു മോനെ കിട്ടിയത് എൻറെ ഭാഗ്യമാണ്. അവന്റെ ഫോട്ടോസും വീഡിയോസും എല്ലാം എന്റെ കൈയ്യിൽ ഉണ്ട് ഇടക്ക് അയച്ചുകൊടുക്കും. ഡാൻസും അഭിനയവും ഒക്കെ അവന് ഇഷ്ടമാണ്. അവിടെ ഹോസ്റ്റലിൽ ആണ് മോൻ, അവധിക്ക് നാട്ടിൽ വരുമ്പോൾ ഞങ്ങൾ സിനിമക്ക് ഒക്കെ പോകാറുണ്ട്- സുനിച്ചൻ വാചാലനായി.

ദുബായിൽ ഒരു ഏഴുവർഷം ഉണ്ടായിരുന്നു, ആ സമയത്താണ് ബ്ലോക്ക് വരുന്നത്. അതിന്റെ ചികിത്സ്‌യിൽ ആണ്, ഉടനെ ദുബായിലേക്ക് തിരികെ പോകുന്നില്ല. ആരോഗ്യം മോശമാണ്, പിന്നെ ഒരു ബാൻഡ് ഇവിടെ തുടങ്ങി, അതേറെ ആഗ്രഹിച്ചു തുടങ്ങിയതാണ്. സുനിച്ചൻ മെയിൻ സ്ട്രീമിനോട്പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here