28.8 C
Kollam
Saturday 7th November, 2026 | 01:10:53 PM
Home News Breaking News സ്വർണവിലയിൽ നേരിയ വർധന; പവന് 1,05,280 രൂപ

സ്വർണവിലയിൽ നേരിയ വർധന; പവന് 1,05,280 രൂപ

Image : Shutterstock
Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് 80 രൂപ ഉയർന്ന് 1,05,280 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 13,160 രൂപയിലെത്തി. ഇന്നലെ പവന് 1,880 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ എണ്ണവില ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. നിലവിൽ എണ്ണവില ബാരലിന് 100 ഡോളറിൽ താഴെയാണ്. അമേരിക്കൻ തൊഴിൽ വിപണി ശക്തമാണെന്ന റിപ്പോർട്ടുകളാണ് ഇന്നലെ സ്വർണവില കുത്തനെ ഇടിയാൻ പ്രധാന കാരണമായത്.
തൊഴിൽ വിപണി ശക്തമായതോടെ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി നിലവിലെ സാമ്പത്തിക നയങ്ങൾ തുടരാൻ ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്നാണ് സൂചന. ഇതോടെ ഡോളർ ശക്തിപ്പെടാനും ബോണ്ട് യീൽഡ് ഉയരാനും സാധ്യതയുണ്ട്. ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും മുന്നേറ്റം സ്വർണത്തിന്റെ ആകർഷണീയത കുറയ്ക്കുന്നതാണ് വിലയിടിവിന് വഴിയൊരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here