26.4 C
Kollam
Saturday 28th November, 2026 | 08:14:47 AM
Home News Breaking News പൂജാ ബംപർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 12 കോടി രൂപ

പൂജാ ബംപർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 12 കോടി രൂപ

Advertisement

തിരുവനന്തപുരം: ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പ് വിറ്റഴിച്ചു. ചില്ലറ വിൽപ്പനശാലകളിൽ സ്റ്റോക്കുള്ള ടിക്കറ്റുകൾ ഉച്ചയ്ക്ക് രണ്ടുവരെ വിൽക്കാം.

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിച്ചത്. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ചുപേർക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും.

സമാശ്വാസ സമ്മാനമായി നാലുപേർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ഇതിനു പുറമേ 5,000 രൂപയുടെ 8,100 സമ്മാനങ്ങളും 1,000 രൂപയുടെ 64,800 സമ്മാനങ്ങളും 500 രൂപയുടെ 1,29,600 സമ്മാനങ്ങളും 300 രൂപയുടെ 1,40,400 സമ്മാനങ്ങളുമുണ്ട്. ആകെ 39,11,20,000 രൂപയാണ് സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്.

പൂജാ ബംപർ നറുക്കെടുപ്പ് പൂർത്തിയാകുന്നതോടെ ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റുകൾ വിപണിയിലെത്തും. പുതിയ ബംപർ ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here