26.4 C
Kollam
Saturday 28th November, 2026 | 07:58:06 AM
Home News Breaking News ഷേരുഭായ് സൈബർ തട്ടിപ്പുകാരുടെ പുതിയ പരസ്യ മോഡൽ, സൂക്ഷിച്ചോ

ഷേരുഭായ് സൈബർ തട്ടിപ്പുകാരുടെ പുതിയ പരസ്യ മോഡൽ, സൂക്ഷിച്ചോ

Advertisement

കൊച്ചി. സോഷ്യൽ മീഡയിൽ ട്രെൻഡിങ് കഥാപാത്രമായ ഷേരുഭായ് സൈബർ തട്ടിപ്പുകാരുടെ പുതിയ പരസ്യ മോഡലാകുന്നുണ്ടെന്ന മുന്നറിപ്പ് നൽകി സൈബർ വിഭാഗം.
പെട്ടെന്ന് പണക്കാരനാകാം എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ ഷേരുഭായിയുടെ ചിത്രവും വിഡിയോയും ഉപയോഗിച്ച് പരസ്യം നൽകിയാണ് ആളുകളെ  ആകർഷിക്കുന്നത്. പരസ്യം ഇഷ്ടപ്പെട്ട് ഒരുതവണ ട്രൈ ചെയ്തവർ പോലും പണി വാങ്ങി കൂട്ടുകയാണ്.


ഷേരു ബായിക്ക്
ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്നവർ,
ഷെരു ബായി പോലെ ആവാൻ ആഗ്രഹമുള്ളവർ
അങ്ങനെ സോഷ്യൽ മീഡിയ ആകെ
ഷേരു മയമാണ്.

ട്രൻൻ്റിങ് കഥാപാത്രമായ ഷേരുവിനെ
കണ്ട് ആകൃഷ്ടരാകുന്നതാണ് നിങ്ങളെങ്കിൽ ഒരു നിമിഷം

ഷേരുവിനെ പോലെ കാശുണ്ടാവാൻ
വീട്ടിലിരുന്ന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി എന്ന  പരസ്യം നിങ്ങളുടെ മുന്നിലെത്തിയേക്കാം.
സ്ഥിര വരുമാനമുൾപ്പെടെ വാഗ്ദാനവും ചെയ്തേക്കാം.
നിങ്ങളാ ലിങ്കിൽ ക്ലിക്ക് ചെയ്താൽ
നേരെ ചെല്ലുക ഒരു ടെലഗ്രാം ഗ്രൂപ്പിലേക്ക് ആകും.
ഗ്രൂപ്പിലെത്തുമ്പോൾ ഓൺ ലൈൻ ട്രേഡിങ് ചെയ്യാൻ ആവ ശ്യപ്പെടും. ട്രേഡിങ് വഴി പണം നേടിയെന്ന് അവകാശപ്പെടുന്നവർ ഗ്രൂപ്പിലുണ്ടാകും. ഇവർ പറ യുന്നത് വിശ്വസിച്ച് പണം നിക്ഷേപിച്ചാൽ ആദ്യ ഘട്ട ത്തിൽ
ചെറിയ തുക ലാഭം ആണെന്ന് പറഞ്ഞു തന്നേക്കാം.
പിന്നീട് വലിയ നിക്ഷേപം നടത്താൻ ആവശ്യപ്പെടും.
ഇനിയത് നൽകിയാലും ഇല്ലെങ്കിലും
നിങ്ങൾ അവരുടെ കുരുക്കിൽ ആയി എന്ന് മനസിലാക്കണം.
ആദ്യം നിങ്ങൾ  ക്ലിക്ക് ചെയ്തതുവഴി മൊബൈലിന്റെ മുഴുവൻ നിയന്ത്രണവും
തട്ടിപ്പ് സംഘത്തിൻറെ കയ്യിൽ ലഭിച്ചിട്ടുണ്ട്.
അതിനാൽ ഭീഷണികൾ പല തരത്തിൽ ഉണ്ടാവും.കയ്യിലുള്ളതൊക്കെ പലവിധത്തിലും പോകും .
.

LEAVE A REPLY

Please enter your comment!
Please enter your name here