27.9 C
Kollam
Wednesday 14th October, 2026 | 01:17:30 AM
Home News Local 200 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

200 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

കൊല്ലം: അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ നടത്തിയ പരിശോധനയിലാണ് തൃക്കരുവ കാഞ്ഞാവെളി ഭാഗത്ത് നിന്ന് 200 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി കാഞ്ഞാവെളി, സോണി ഭവനത്തില്‍ രഞ്ജിത്ത് (43) പിടിയിലായത്. അഞ്ചാലുംമൂട്, തൃക്കരുവ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബൈക്കിലെത്തിയാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കും എക്‌സെസ് പിടിച്ചെടുത്തു.
കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍.ജി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.