നേപ്പാൾ പ്രളയത്തിൽ അകപ്പെട്ട 13 മലയാളികൾ കൂടെ സുരക്ഷിതരായി നാട്ടിലെത്തി

കൊച്ചി.നേപ്പാൾ പ്രളയത്തിൽ അകപ്പെട്ട 13 മലയാളികൾ കൂടെ സുരക്ഷിതരായി നാട്ടിലെത്തി. കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയര്‍ കൂടി നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. വിദേശ പൗരത്വമുളള അഞ്ചു പേരുമായി ഇനിയും ആശയവിനിമയം സാധ്യമായിട്ടില്ല . 44 അംഗ വിനോദയാത്രാ സംഘം നാളെ കോഴിക്കോട്ടെത്തും. ഡോക്ടര്‍മാരുടെ സംഘം വൈകിട്ടോടെ കാഠ്മണ്ഡുവിലെത്തും. നേപ്പാള്‍ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഹെല്‍പ്പ് ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ കഴിഞ്ഞ ദിവസം വരെ ആശയവിനിമയം സാധ്യമാകാത്ത എഴു പേരില്‍ ഒരാള്‍ ആന്ധ്ര സ്വദേശിയും ഒരാള്‍ കര്‍ണ്ണാടക സ്വദേശിയുമാണെന്ന് വ്യക്തമായി. … Continue reading നേപ്പാൾ പ്രളയത്തിൽ അകപ്പെട്ട 13 മലയാളികൾ കൂടെ സുരക്ഷിതരായി നാട്ടിലെത്തി