27.9 C
Kollam
Tuesday 8th September, 2026 | 08:02:18 PM
Home News Breaking News ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ്; വൈകിട്ട് 6.30 യ്ക്കും രാത്രി 12.30 യ്ക്കും ഇടയിൽ

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ്; വൈകിട്ട് 6.30 യ്ക്കും രാത്രി 12.30 യ്ക്കും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.30 യ്ക്കും രാത്രി 12.30 യ്ക്കും ഇടയിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ ഇന്നലെ മൂന്ന് വട്ടമായിരുന്നു വൈദ്യുതി നിയന്ത്രണം.

Also Read: വിഷയങ്ങൾ ചർച്ച ചെയ്യാൻ അനുവദിച്ചില്ല; ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ശില്പശാല ബഹിഷ്കരിച്ച് കോൺഗ്രസ്

ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതിനാൽ സതേണ്‍ റീജിയന്‍ ലോഡ് ഡെസ്പാച്ച് സെന്‍റര്‍ ഇടപെട്ടതുമാണ് കാരണം. മഴയില്ലാത്തതിനാൽ ചൂട് കൂടുതലാണ്. കണക്ക് കൂട്ടിയതിനെക്കാള്‍ വൈദ്യുതി ആവശ്യവും ഉയരെയാണ്. കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല.

എല്ലാം കൂടി ആയപ്പോള്‍ ഇന്നലെ രാത്രിയിൽ ഒന്നിലധികം തവണ കറന്‍റ് കട്ടായി. ഏറ്റവും ഉയര്‍ന്ന ആവശ്യകത വൈകീട്ട് ഏഴേ കാലിന്. 4999 മെഗാവാട്ട്. മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റ്. ജലവൈദ്യുതി 24 ദശലക്ഷം യൂണിറ്റ് മാത്രം. 67 ദശലക്ഷം യൂണിറ്റോളം പുറത്ത് നിന്ന്. ഇതിൽ കൂടുതൽ കിട്ടാനില്ല. കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റെങ്കിൽ ഇന്നലെ കിട്ടിയത് 37 ദശലക്ഷം യൂണിറ്റ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ആവശ്യകത ആയതിനാൽ പവര്‍ എക്സേഞ്ചിലും വൈദ്യുതി കിട്ടാനില്ല. ഉള്ളതിന് ഉയര്‍ന്ന വിലയും.

മധ്യപ്രദേശിൽ നിന്ന് മുന്‍ ദിവസങ്ങളിൽ കിട്ടിയതു പോലെ കടമായി വൈദ്യുതി ഇന്നലെ കിട്ടിയില്ല. പീക്ക് സമയത്ത് വൈദ്യുതിക്കായുള്ള ടെന്‍ഡറിനെ കമ്പനികൾ തിരിഞ്ഞു നോക്കിയില്ല. ഭരണമാറ്റം അടക്കമുള്ള കാരണങ്ങളാൽ സമയത്ത് ആസൂത്രണവുമുണ്ടായില്ല. ആവശ്യകത കൂടുന്നത് അനുസരിച്ച് പുതിയ ദീര്‍ഘകാല കരാറുകളുമില്ല. രാത്രികാലങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജി ഉള്‍പ്പെടെ നിയന്ത്രണമില്ലാത്ത ഉപയോഗമെന്ന് കെഎസ്ഇബി വിമര്‍ശനവും. എല്ലാം കൂടി ആയപ്പോള്‍ കേരളം ഇരുട്ടത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here