27.9 C
Kollam
Tuesday 8th September, 2026 | 07:54:40 PM
Home News Kerala നോസിൽ നീക്കുന്നതിന് മുമ്പ് കാർ മുന്നോട്ടെടുത്തു; പമ്പ് ജീവനക്കാരന് പരിക്ക്

നോസിൽ നീക്കുന്നതിന് മുമ്പ് കാർ മുന്നോട്ടെടുത്തു; പമ്പ് ജീവനക്കാരന് പരിക്ക്

ആലപ്പുഴ: വാഹനത്തിൽ ഇന്ധനം നിറച്ചശേഷം ഡിസ്പെൻസർ നോസിൽ നീക്കുന്നതിന് മുമ്പ് കാർ മുന്നോട്ടെടുത്തതിനെ തുടർന്ന് പമ്പ് ജീവനക്കാരന് പരിക്ക്. കൈതവന സ്വദേശി രാമചന്ദ്രൻ (52) ആണ് പരിക്കേറ്റത്. വാരിയെല്ലിന് പരിക്കേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെ പക്കി ജങ്ഷനിലെ പെട്രോൾ പമ്പിലായിരുന്നു അപകടം. കാറിൽ പെട്രോൾ നിറച്ചശേഷം നോസിൽ വാഹനത്തിൽനിന്ന് നീക്കുന്നതിന് മുമ്പ് ഡ്രൈവർ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ ഇന്ധനം നിറയ്ക്കുകയായിരുന്ന രാമചന്ദ്രന്റെ കാലിൽ ഡിസ്പെൻസർ ഹോസ് കുടുങ്ങി. കാർ മുന്നോട്ടുപോയതോടെ രാമചന്ദ്രൻ തെറിച്ചുവീഴുകയായിരുന്നു.

വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് പമ്പിലെ ഡിസ്പെൻസറിൽനിന്ന് ഹോസ് വേർപെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here