28.9 C
Kollam
Sunday 20th September, 2026 | 03:14:11 PM
Home News Breaking News ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് ചട്ടം ലംഘിച്ച് നിർമിച്ചതെന്ന് എക്സൈസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് ചട്ടം ലംഘിച്ച് നിർമിച്ചതെന്ന് എക്സൈസ്

വയനാട്.ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് ചട്ടം ലംഘിച്ച് നിർമിച്ചതെന്ന് എക്സൈസ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ. അനുവദനീയം 3 നിലയും 10 മീറ്ററും; നിർമിച്ചത് 4 നില. വീടിന് മുട്ടിൽ പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു

ഹോംസ്റ്റേ ആക്കാനുള്ള അപേക്ഷ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് തള്ളി. വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താൻ പദ്ധതിയെന്ന് എക്സൈസ്. വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 12.750 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയം. കൂടുതൽ മദ്യനിർമാണ യൂണിറ്റുകളുണ്ടോയെന്ന് അന്വേഷിക്കുന്നതായി എക്സൈസ്. തെളിവെടുപ്പിന് ശേഷം ആന്റോയെ തിരികെ കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here