27.8 C
Kollam
Wednesday 4th November, 2026 | 08:03:41 PM
Home News Breaking News പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കിയുള്ള കവര്‍ച്ച ,നടന്നത് ക്വട്ടേഷന്‍ ആക്രമണമെന്ന് പൊലീസ്

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കിയുള്ള കവര്‍ച്ച ,നടന്നത് ക്വട്ടേഷന്‍ ആക്രമണമെന്ന് പൊലീസ്

Advertisement

കൊച്ചി. പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കിയുള്ള കവര്‍ച്ച ,നടന്നത് ക്വട്ടേഷന്‍ ആക്രമണമെന്ന് പൊലീസ്. കവര്‍ച്ചയിലേക്ക് നയിച്ചത് സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കം.ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയില്‍ സ്പാ നടത്തുന്ന മലയാളിയെന്ന് പൊലീസ്

ഉത്തരേന്ത്യന്‍ സ്വദേശിക്കും ഗൂഡാലോചനയില്‍ പങ്ക്. ആക്രമണത്തിന് ഇരയായ യുവതികളടങ്ങുന്ന സംഘം പാലാരിവട്ടത്തെ സ്പാ നടത്തിപ്പുകാര്‍. ഇവരുടെ സ്പാ പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായെന്ന പൊലീസ്

സ്പായിലെ ഇടപാടുകളമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കൊട്ടേഷന്‍ നല്‍കിയത് ഇതിന്റെ തുടര്‍ച്ച. പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളടക്കം ആറ് പേര്‍. പിടിയിലായവരില്‍ മൂന്ന പേര്‍ അതിഥി തൊഴിലാളികള്‍. ഇവര്‍ പിടിയിലായത് അസമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ. കവര്‍ച്ചയുടെ സൂത്രധാരനായ മലയാളിക്കായി അന്വേഷണം

അതിഥിതൊഴിലാളികളെ കൊള്ളയടിച്ചത് വ്യാഴാഴ്ച പുലര്‍ച്ചെ. സ്വര്‍ണവും പണവും മൊബൈല്‍ഫോണുകളും കവര്‍ന്നു. പിടിയിലായവരില്‍ അഞ്ച് പേര്‍ വിവിധ കേസുകളില്‍ പ്രതികള്‍