തിരുവനന്തപുരം. കുടിശ്ശിക , ജി.എസ്.ടി പ്രശ്നങ്ങൾ നിർമ്മാണവസ്തുക്കളുടെ ക്ഷാമം, അമിത വിലക്കയറ്റം, തുടങ്ങിയവ മൂലം കേരളത്തിലെ ബഹുഭൂരിപക്ഷം കരാറുകാരും കടക്കെണിയിലാണെന്നും അവർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണമെന്നും കേരളാ ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതി ആവശ്യപ്പെട്ടു.
സർക്കാരിൽ നിന്നും കുടിശ്ശിക ലഭിക്കാനുള്ള കരാറുകാർക്കെതിരെ ബാങ്കുകൾ ജപ്തി നടപടികൾ സ്വീകരിക്കുകയോ
പിഴപലിശ ഈടാക്കുകയോ ചെയ്യരുത്. സർഫാസി നിയമം നടപ്പാക്കുന്നതിനു മുൻപ്, വായ്പകൾ പുനക്രമീകരിക്കണം. കരാർ പണികളിൽ ത്രികക്ഷി ( സർക്കാർ-ബാങ്ക് – കരാറുകാർ ) എഗ്രിമെന്റ് സാദ്ധ്യമാണോ എന്ന് പരിശോധിക്കണം. സർക്കാരിൽ നിന്നും പണം ലഭിക്കുന്നതിനു മുൻപ് കരാറുകാരൻ വായ്പ തുകഅടയ്ക്കുന്നത് അപ്രായോഗികമാണ്. സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതിയുമായും കരാറുകാരുടെ സംഘടനകളുമായും മുഖമന്ത്രി ചർച്ച നടത്തി ന്യായമായ പരിഹാരം ഉണ്ടാക്കണം. ആവശ്യമെങ്കിൽ കടക്കെണിയിൽ പെട്ട കരാറുകാർക്കുവേണ്ടി പ്രത്യേക കടാശ്വാസ പദ്ധതി നടപ്പാക്കണമെന്നും ചെയർമാൻ നജീബ് മണ്ണേലിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവർഷൻ ആവശ്യപ്പെട്ടു.
ബിൽഡേഴ്സ് അസോസിയേഷൻ മുൻ ദേശിയ ഉപാദ്ധ്യക്ഷൻ ആർ. മുരുകൻ ഉൽഘാടനം ചെയ്തു. നിർമ്മാണ മേഖലയിൽ നൂതന സാങ്കേതികവിദ്യയുടെ സാധ്യത കരാറുകാർ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ നിയമങ്ങൾ കരാറുകാർക്ക് വെല്ലുവിളിയാണെന്നും, ഒരു ദിവസത്തേക്ക് നിയോഗിക്കുന്ന തൊഴിലാളിക്ക് വേണ്ടി പോലും കരാറുകാരനെ കൊണ്ട് ഇ.പി.എഫ് അടക്കേണ്ടി വരുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഭാരതത്തിലെ പൊതുനിർമ്മിതികളെല്ലാം കരാറുകാരുടെ മൂലധന നിക്ഷേപം കൊണ്ടാണെന്ന വസ്തുത പലപ്പോഴും അധികാരികൾ മറന്നു പോകുന്നു എന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവെ
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. സർക്കാർ നൽകുവാനുള്ള പണം വൈകുന്നത് കൊണ്ട് ഒരു കരാറുകാരന്റെയും മേൽ ധനകാര്യ സ്ഥാപനങ്ങളുടെ റവന്യൂ റിക്കവറി പോലുള്ള നടപടികൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നേരിട്ട ടെൻഡർ ചെയ്യുന്ന മുഴുവൻ പ്രവർത്തികളുടെയും ജി എസ് ടി 5% ആയി നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രധാനപ്പെട്ട ഗവൺമെൻറ് കോൺട്രാക്ടർമാരുടെ ഭൂരിഭാഗം സംഘടനകളും ഉൾപ്പെട്ട കേരള ഗവൺമെൻറ് കോൺട്രാക്ടർസ് ഏകോപന സമിതിയുടേതായി
മുഖ്യമന്ത്രിക്ക് സമർപ്പിക്കുവാനുള്ള അവകാശ പത്രിക ഏകോപന സമിതി രക്ഷാധികാരിയും കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ശ്രീ വർഗീസ് കണ്ണമ്പള്ളി അവതരിപ്പിച്ചു.
റെയിൽവെ കോൺട്രാക്ടേഴ്സ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അലക്സ് പെരുമാലിൽ,
ആർ രാധാകൃഷ്ണൻ ,
ജോസഫ് ജോൺ
കെ. അനിൽകുമാർ , സുനിൽ പോള, അഡ്വ.ലതാകുമാരി., ആർ.വിശ്വനാഥൻ, അഷറഫ് കടവിളാകം,
അബ്ദുൾ സലാം,
തുടങ്ങിയവർ പ്രസംഗിച്ചു.




























