29.6 C
Kollam
Thursday 24th September, 2026 | 01:25:21 PM
Home News Breaking News മുൻകൂർ ജാമ്യ നീക്കവുമായി ആൻ്റോ അഗസ്റ്റിൻ,പിടികൂടിയ ഡോളറും തിരികെ വേണം

മുൻകൂർ ജാമ്യ നീക്കവുമായി ആൻ്റോ അഗസ്റ്റിൻ,പിടികൂടിയ ഡോളറും തിരികെ വേണം

കൊച്ചി. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻറെ നീക്കങ്ങൾ തുടരുന്നതിനിടെ മുൻകൂർ ജാമ്യ നീക്കവുമായി ആൻ്റോ അഗസ്റ്റിൻ.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. നേരത്തെ ആന്റോ അഗസ്റ്റിന്റെ താമസസ്ഥലത്തും, വയനാട്ടിലെ വീട്ടിലും റിപ്പോർട്ടർ ടിവി ആസ്ഥാനത്തും പ്രത്യേക അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായേക്കുമെന്ന് വിലയിരുത്തലിൽ മുൻകൂർ ജാമ്യം തേടി ആൻ്റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചത്.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം സംബന്ധിച്ച പരാമർശത്തിലും ആൻ്റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതിക്കാരൻ്റെ മൊഴിയടക്കം അന്വേഷണസംഘം രേഖപ്പെടുത്തിയ സാഹചര്യത്തിൽ അറസ്റ്റ് ഭയക്കുന്നതായി ചൂണ്ടിക്കാട്ടിയാണ്, മുൻകൂർ ജാമ്യം തേടി എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്

അതിനിടെ റെയ്ഡിൽ പിടികൂടിയ ഡോളർ അവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ. കോടതിയിൽ അപേക്ഷ നൽകി. ഡോളർ സൂക്ഷിച്ചത് നിയമപരമെന്നും രേഖകൾ ഉണ്ടെന്നും ആന്റോ. ഡോളറുകൾ നൽകാനാകില്ലെന്ന് പോലീസ്

വിശദമായ പരിശോധന ആവശ്യം. കേന്ദ്ര ഏജൻസികളുടെ പരിശോധന അനിവാര്യം. ഡോളറിന്റെ ഉറവിടം കണ്ടെത്തണമെന്ന് പോലീസ്. കോടതിയിൽ റിപ്പോർട്ട്‌ നൽകി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here