കോഴിക്കോട് :താമരശ്ശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി വലിയ ഗതാഗതക്കുരുക്ക് തുടരുന്നു.
ചുരത്തിലെ ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി റോഡിന് കുറുകെ കുടുങ്ങിയതാണ് ബ്ലോക്കിന് കാരണമായത്. കുടുങ്ങിക്കിടന്ന ലോറി മാറ്റിയിട്ടുണ്ടെങ്കിലും, മണിക്കൂറുകളോളം വരിവരിയായി കിടന്ന ടോറസ് ലോറികളും മറ്റ് വലിയ വാഹനങ്ങളും കാരണം ഇരുഭാഗത്തേക്കും കിലോമീറ്ററുകളോളം നീളുന്ന വലിയ വാഹനനിര നിലനിൽക്കുകയാണ്.
ഗതാഗതം പൂർണ്ണമായി സാധാരണ നിലയിലാകാൻ മണിക്കൂറുകൾ എടുത്തേക്കും. അതിനാൽ അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത യാത്രക്കാർ തൽക്കാലം ഈ വഴി ഒഴിവാക്കുകയോ അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയുള്ള ബദൽ പാതകൾ സ്വീകരിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.

































