Home News Breaking News ‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ

‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ

കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്. ഈ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു.

Also Read: അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഐഐടി മദ്രാസ്; ഒരുമിച്ച് പഠിച്ച് ഒരേ വേദിയിൽ ബിരുദം ഏറ്റുവാങ്ങി അമ്മയും മകനും

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഹോട്ടലുടമ രം​ഗത്തെത്തി. വൃത്തിയോടെയാണ് ഭക്ഷണം നൽകുന്നത് എന്ന് ഹോട്ടലുടമ പറഞ്ഞു. സ്ഥാപനത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഉടമ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here