30.5 C
Kollam
Saturday 26th September, 2026 | 02:31:55 PM
Home News Breaking News ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : ഹോട്ടൽ തൊഴിലാളിയെ ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നു. കോതമംഗലം സ്വദേശി മനു (45) ആണ് മരിച്ചത്.
ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായി.
രാത്രി മുറിയിൽ ഇരുവരും തമ്മിൽ അടിപിടി നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മനുവിൻ്റെ മുഖത്തും ശരീരഭാഗങ്ങളിലും മർദ്ദനമേറ്റതിൻ്റെ പാടുകളുണ്ട്.
പൊലീസ് ഏലപ്പാറയിൽ എത്തി അന്വേഷണം തുടങ്ങി. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.